INDIA NEWSKERALA NEWSTOP NEWS

എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് ജോലി വാങ്ങി നൽകി: ജി. സുധാകരന്റെ വെളിപ്പെടുത്തൽ വിവാദത്തിലേക്ക്.

Sponsored

ആലപ്പുഴ: സി.പി.ഐ.എം നേതാക്കളുടെ ഭാര്യമാർക്ക് സർക്കാർ-സഹകരണ മേഖലയിൽ ജോലി വാങ്ങി നൽകിയെന്ന മുതിർന്ന നേതാവ് ജി. സുധാകരന്റെ വെളിപ്പെടുത്തൽ വലിയ വിവാദമാകുന്നു. എം.എൽ.എമാരായ എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയത് താനാണെന്നാണ് ജി. സുധാകരൻ വ്യക്തമാക്കിയത്.

2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയെന്നും അനധികൃത സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നുമുള്ള എച്ച്. സലാമിന്റെ ആരോപണങ്ങൾക്ക് പൊതുവേദിയിൽ മറുപടി നൽകുന്നതിനിടെയാണ് സുധാകരൻ ഈ കാര്യങ്ങൾ തുറന്നടിച്ചത്. ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇരുവരുടെയും കുടുംബത്തിന് നൽകിയ സഹായങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു. അമ്പലപ്പുഴ ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ വെച്ചുണ്ടായ ഈ പരാമർശങ്ങൾ സി.പി.ഐ.എമ്മിനുള്ളിൽ വലിയ അതൃപ്തിക്കും നേതാക്കളെ പ്രതിസന്ധിയിലാക്കാനും ഇടയാക്കിയിട്ടുണ്ട്.

പ്രസംഗത്തിൽ സി.എം.ആർ.എൽ (CMRL) കേസിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കേസിൽ രമേശ് ചെന്നിത്തലയുടെ പേര് ഉയർന്നുവന്നിരുന്നെങ്കിലും അദ്ദേഹം പണം വാങ്ങിയോ എന്ന് തനിക്ക് അറിയില്ലെന്ന് സുധാകരൻ പറഞ്ഞു. കൂടാതെ വി.ഡി. സതീശൻ നല്ലൊരു മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ആളാണെന്ന് പുകഴ്ത്തിയ സുധാകരൻ, കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പും നൽകി.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button