INDIA NEWSTOP NEWS

ആഗോള ഭാഷകൾ പഠിക്കാം, എന്നാൽ മാതൃഭാഷയെ കൈവിടരുത്: ഹിന്ദി ദിവസിൽ അമിത് ഷായുടെ സന്ദേശം.

Sponsored

ന്യൂഡൽഹി: ഹിന്ദി ദിവസത്തോടനുബന്ധിച്ച് രാജ്യത്തെ യുവാക്കളോടും രക്ഷിതാക്കളോടും ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദേശ ഭാഷകളും ആഗോള ഭാഷകളും എത്ര വേണമെങ്കിലും പഠിക്കാമെന്നും, എന്നാൽ സ്വന്തം മാതൃഭാഷയെ ഒരിക്കലും ഉപേക്ഷിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

1949 സെപ്റ്റംബർ 14-നാണ് ഭരണഘടനാ അസംബ്ലി ഹിന്ദിയെ ഇൻഡ്യൻ യൂണിയന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും, സ്വന്തം ഭാഷയും സംസ്‌കാരവും ആത്മാഭിമാനവും പാർശ്വവൽക്കരിക്കപ്പെട്ടുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. കോളോണിയൽ മാനസികാവസ്ഥയിൽ നിന്നുള്ള മോചനത്തിന് ഭാഷ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

രാജ്പഥ് ‘കർതവ്യ പഥ്’ എന്ന് പുനർനാമകരണം ചെയ്തതും, ബ്രിട്ടീഷ് കാലത്തെ നിയമങ്ങൾക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നിവ നടപ്പിലാക്കിയതും രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള നടപടികളാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം ഭാഷ സംസാരിക്കുന്നത് അപകർഷതാബോധമുണ്ടാക്കുന്നു എന്ന ചിന്ത വലിയ തെറ്റാണെന്നും, മാതൃഭാഷയാണ് നമ്മെ മണ്ണുമായും ചരിത്രവുമായും സംസ്‌കാരവുമായും ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്ത: എ.എൻ.ഐ (ANI).

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button