INDIA NEWS
ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; ക്രിസ്മസ് വിപണി ലക്ഷ്യമിട്ട കർഷകർ ദുരിതത്തിൽ; അട്ടിമറി ആരോപണം ശക്തം.

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ മേഖലകളിലാണ് രോഗബാധ കണ്ടെത്തിയത്. ക്രിസ്മസ് വിപണി മുന്നിൽക്കണ്ട് ലക്ഷക്കണക്കിന് രൂപ കടമെടുത്തും മറ്റും താറാവുകളെ വളർത്തിയ കർഷകർ ഇതോടെ കടുത്ത പ്രതിസന്ധിയിലായി. കുട്ടനാട്ടിലെ ആയിരക്കണക്കിന് താറാവ് കർഷകരുടെ ഉപജീവനമാണ് ഇതോടെ വഴിമുട്ടുന്നത്.
എല്ലാ വർഷവും ക്രിസ്മസ് കാലയളവിൽ മാത്രം പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത് അയൽസംസ്ഥാനങ്ങളിലെ ലോബികളുടെ ബിസിനസ് തന്ത്രമാണോ എന്ന സംശയം കർഷകർ ഉന്നയിക്കുന്നു. തമിഴ്‌നാട്ടിൽ നിന്നടക്കം എത്തുന്ന ബ്രോയിലർ കോഴികൾക്ക് പക്ഷിപ്പനി ബാധിക്കാത്തതും, കേരളത്തിലെ കർഷകരുടെ താറാവുകളെ മാത്രം രോഗം ബാധിക്കുന്നതും ദുരൂഹമാണെന്ന് ഇവർ ആരോപിക്കുന്നു. പാവപ്പെട്ട കർഷകരുടെ ലക്ഷക്കണക്കിന് പക്ഷികളെ കൊന്നൊടുക്കുന്ന നടപടിയിലേക്ക് അധികൃതർ നീങ്ങുമ്പോൾ, കൃത്യമായ നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കാത്തതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും, രോഗനിർണ്ണയത്തിനുള്ള ആധുനിക സജ്ജീകരണങ്ങൾ കേരളത്തിൽ തന്നെ ഒരുക്കണമെന്നുമാണ് കർഷകരുടെ ആവശ്യം. (Harippad News)

For more details: The Indian Messenger