INDIA NEWSKERALA NEWSTOP NEWS

മലയാറ്റൂർ കൊലപാതകം: കാണാതായ 19കാരി ചിത്രപ്രിയയെ കൊന്നത് സുഹൃത്ത്; കുറ്റം സമ്മതിച്ചു, കാരണം സംശയം.

എറണാകുളം: മലയാറ്റൂരിൽ 19 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വിദ്യാർത്ഥിനിയായ ചിത്രപ്രിയയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ ആൺസുഹൃത്തായ അലൻ കുറ്റം സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

മറ്റൊരു ആൺസുഹൃത്തുമായി ചിത്രപ്രിയക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടിയുടെ ഫോണിൽ അലൻ മറ്റൊരാളുമൊത്തുള്ള ചിത്രങ്ങൾ കണ്ടിരുന്നു. ഇതേത്തുടർന്ന് കലി പൂണ്ട അലൻ കല്ലുകൊണ്ട് തലക്കടിച്ച് ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നു.

നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ച അലനെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പോലീസ് വീണ്ടും വിളിപ്പിച്ചത്. കൊലപാതകം നടത്തിയത് മദ്യലഹരിയിൽ ആയിരുന്നെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെടുന്നതിന് മുൻപ് ഇരുവരും തമ്മിൽ പിടിവലി നടന്നിട്ടുണ്ട്. മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടെന്നും പോലീസ് അറിയിച്ചു. കാലടിയിൽ വെൽഡിങ് തൊഴിലാളിയായ 21 വയസ്സുകാരനായ അലന്റെ അറസ്റ്റ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ രേഖപ്പെടുത്തും. (ANN & Kerala News)

For more details: The Indian Messenger

Related Articles

Back to top button