INDIA NEWSKERALA NEWS
ഡോ. ടെസ്സി തോമസ്സിന് കേരള ശാസ്ത്ര പുരസ്കാരം; ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി സമ്മാനിക്കും.

തിരുവനന്തപുരം (ജനുവരി 28): 2024-ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് ഡി.ആർ.ഡി.ഒ (DRDO) മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്സിനെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ ‘മിസൈൽ വനിത’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. ടെസ്സിയെ പ്രതിരോധ ഗവേഷണ-വികസന മേഖലയിലെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് ഈ ഉന്നത പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
രണ്ട് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്, പ്രശസ്തി പത്രം, പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 1-ന് എറണാകുളം സെന്റ് ആൽബെർട്സ് കോളേജിൽ നടക്കുന്ന 38-ാമത് കേരള സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.
ഇന്ത്യയിലെ ഒരു മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ആദ്യ വനിതയായ ഡോ. ടെസ്സി തോമസ്, അഗ്നി-V ഭൂഖണ്ഡാന്തര മിസൈലിന്റെ മുഖ്യശില്പിയാണ്. ആലപ്പുഴ സ്വദേശിയായ അവർ തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. ശാസ്ത്ര സാങ്കേതിക വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്നാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. (Keralanews.Gov)

For more details: The Indian Messenger