INDIA NEWSKERALA NEWS

നിലമ്പൂരിൽ ക്ഷേത്രത്തിൽ അതിക്രമം നടത്തിയ യുവാവ് പിടിയിൽ; വിഗ്രഹം തകർക്കാൻ ശ്രമം.

നിലമ്പൂർ: നിലമ്പൂർ മുമ്മുള്ളി കുട്ടിച്ചാത്തൻകാവിൽ അതിക്രമിച്ചു കയറി വിഗ്രഹം തകർക്കാനും നാശനഷ്ടങ്ങൾ വരുത്താനും ശ്രമിച്ച നദീർ (37) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ഏനാന്തി സ്വദേശിയായ നദീറിനെ കരുവാരകുണ്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ക്ഷേത്ര കുടുംബപ്രതിനിധി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പതിനാല് വയസ്സുകാരനായ മകനോടൊപ്പം പ്രതി സ്വന്തം കാറിൽ ക്ഷേത്രത്തിലെത്തിയത്. തുടർന്ന് ദേവീ ശ്രീകോവിലിനകത്ത് അതിക്രമിച്ചു കയറി വിഗ്രഹം തകർക്കാനും ഓഫീസിന്റെ പൂട്ട് പൊളിക്കാനും ശ്രമിക്കുകയായിരുന്നു. തടയാനെത്തിയ ക്ഷേത്ര കുടുംബാംഗമായ രജീനയെ കത്തി കാട്ടി വധഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. കരുവാരകുണ്ടിലെ ഒരു പള്ളിയിൽ ജോലി ചെയ്തു വരികയായിരുന്ന നദീറിനെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയമുണ്ടെന്നും സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതടക്കം നിരവധി വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. (Kerala News18)

For more details: The Indian Messenger

Related Articles

Back to top button