INDIA NEWSSPORTSTOP NEWS

മറ്റൊരു തിരിച്ചടി; ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേക്ഷണം നിരോധിച്ചു.

ധാക്ക: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശം നൽകിയതിന് പിന്നാലെ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) വരാനിരിക്കുന്ന സീസണിന്റെ സംപ്രേക്ഷണം ബംഗ്ലാദേശ് നിരോധിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്.

മുസ്തഫിസുറിനെ ഒഴിവാക്കാൻ ബിസിസിഐ നിരത്തിയ കാരണങ്ങൾ യുക്തിസഹമല്ലെന്ന് ബംഗ്ലാദേശ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാർച്ച് 26-നാണ് ഐപിഎൽ ആരംഭിക്കുന്നത്. അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ കളിക്കില്ലെന്നും തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ഐസിസിയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നടപടി.

ബിസിസിഐയുടെ തീരുമാനം ബംഗ്ലാദേശിലെ ജനങ്ങളെ വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തുവെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. ഷെയ്ഖ് ഹസീന സർക്കാർ വീണതിന് പിന്നാലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഈ നീക്കങ്ങൾ. (PTI)

For more details: The Indian Messenger

Related Articles

Back to top button