INDIA NEWSKERALA NEWS

സീബ്രാ ലൈനിൽ കളി വേണ്ട; നിയമം ലംഘിച്ചാൽ 'മോട്ടു'വിന്റെ ഗദയുടെ തട്ട് കിട്ടും!

തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രികർക്ക് സുരക്ഷയൊരുക്കാൻ കേരള മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ‘മോട്ടു’ എന്ന ആനക്കുട്ടി നിരത്തിലിറങ്ങുന്നു. സിഗ്നലുകൾ അവഗണിച്ച് സീബ്രാ ലൈൻ ലംഘിക്കുന്ന വാഹനയാത്രികർക്ക് മോട്ടു തന്റെ ഗദ കൊണ്ട് സ്നേഹശാസന നൽകും. ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിലാണ് ഈ വേറിട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

തിരുവനന്തപുരം പഴവങ്ങാടി ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിലാണ് മോട്ടു ആദ്യമായി എത്തിയത്. കാൽനടക്കാരെ പരിഗണിക്കാതെ വാഹനം ഓടിച്ചവർക്ക് താക്കീത് നൽകിയപ്പോൾ, നിയമം പാലിച്ച് മാതൃകാപരമായി ഡ്രൈവ് ചെയ്തവർക്ക് മധുരം നൽകാനും മോട്ടു മറന്നില്ല. ഒരു കാർട്ടൂൺ കഥാപാത്രത്തിന്റെ രൂപഭാവങ്ങളുള്ള മോട്ടുവിനെ കുട്ടികൾക്കിടയിൽ റോഡ് സുരക്ഷാ സന്ദേശം എത്തിക്കാൻ വലിയ രീതിയിൽ പ്രയോജനപ്പെടുത്താനാണ് അധികൃതരുടെ നീക്കം. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോട്ടു തന്റെ ബോധവൽക്കരണ പരിപാടികളുമായി എത്തും. (Kerala news. Gov)

For more details: The Indian Messenger

Related Articles

Back to top button