CLASSIFIEDSFILMS
അഭിനയം പഠിപ്പിക്കാൻ വീണ്ടും താരങ്ങൾ; ആക്റ്റേഴ്സ് ഫാക്ടറി അഭിനയ ക്യാമ്പ് ഫെബ്രുവരി 14 മുതൽ.

കൊച്ചി: മലയാള സിനിമയിലേക്ക് പുതിയ അഭിനേതാക്കളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ‘ആക്റ്റേഴ്സ് ഫാക്ടറി’ സംഘടിപ്പിക്കുന്ന നാലാമത് അഭിനയ പരിശീലന കളരി കൊച്ചിയിൽ നടക്കുന്നു. ഫെബ്രുവരി 14, 15, 16 തീയതികളിൽ വൈറ്റിലയിലെ ആർട്ടിക് ഗോൾഡ് ഹോട്ടലിൽ വെച്ചാണ് ക്യാമ്പ് നടക്കുക.
പ്രസിദ്ധ സംവിധായകൻ എം. പത്മകുമാർ, പി. സുകുമാർ (ഛായാഗ്രാഹകൻ, സംവിധായകൻ, നടൻ), ജയൻ ചേർത്തല (നടൻ, ‘അമ്മ’ വൈസ് പ്രസിഡന്റ്), പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ലെന, സന്തോഷ് ഇടുക്കി (സംവിധായകൻ, തിരക്കഥാകൃത്ത്), സേതു അടൂർ (പ്രൊഡക്ഷൻ കൺട്രോളർ) തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകും.
സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സ്ക്രീൻ ആക്ടിങ് പരിശീലനമാണ് ഇവിടെ നൽകുന്നത്. പുതിയ പ്രതിഭകളെ കണ്ടെത്താനായി നടത്തുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8593805020 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
വാർത്ത: വാഴൂർ ജോസ്

For more details: The Indian Messenger