FILMSTOP NEWS

വടിവേലു ഇനി പബ്ലിക് പ്രോസിക്യൂട്ടർ; എ.ബി. ബിനിലിന്റെ തമിഴ് ചിത്രം ‘പോർമുഴക്കം’ ഏപ്രിലിൽ തുടങ്ങും.

Sponsored
ചെന്നൈ: ശ്രീനാഥ് ഭാസി നായകനായ ‘പൊങ്കാല’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകൻ എ.ബി. ബിനിൽ തമിഴിലേക്ക്. തമിഴകത്തിന്റെ പ്രിയ താരം വടിവേലുവിനെ നായകനാക്കി ‘പോർമുഴക്കം’ എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. മണി ലാൻഡ് ഗോൾഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി.ജി. ലാലുവും ഡോണ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പൂർണ്ണമായും കോടതി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ലീഗൽ ത്രില്ലറിൽ ധീരനായ ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ വേഷത്തിലാണ് വടിവേലു എത്തുന്നത്. രാഷ്ട്രീയ സ്വാധീനമുള്ള ഒരു കൊലക്കേസിൽ നീതിക്കായി പോരാടുന്ന അഭിഭാഷകന്റെ കഥയാണിത്. സമുദ്രക്കനിയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഏപ്രിൽ ആദ്യവാരത്തിൽ ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെ ഉടൻ പ്രഖ്യാപിക്കും. (News: Vazhoor jose)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button