INDIA NEWSKERALA NEWS
കുട്ടനാടൻ താറാവിന് ദേശീയ അംഗീകാരം; എൻ.ബി.എ.ജി.ആർ രജിസ്ട്രേഷൻ ലഭിച്ചു.

ആലപ്പുഴ: കേരളത്തിന്റെ സ്വന്തം കുട്ടനാടൻ താറാവിനത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) മൃഗ ജനിതക വിഭവങ്ങൾക്കായുള്ള ദേശീയ ബ്യൂറോയുടെ (NBAGR) ഔദ്യോഗിക രജിസ്ട്രേഷൻ ലഭിച്ചു. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ അഭിമാനകരമായ നേട്ടം. വെച്ചൂർ പശു, മലബാറി ആട്, അട്ടപ്പാടി ബ്ലാക്ക്, തലശ്ശേരി കോഴി എന്നിവയ്ക്ക് ശേഷം ഈ ദേശീയ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ തനത് ഇനമായി കുട്ടനാടൻ താറാവ് മാറി.
കുട്ടനാടൻ താറാവുകളിലെ ചാര, ചെമ്പല്ലി എന്നീ രണ്ട് വിഭാഗങ്ങൾക്കാണ് ഈ ജനിതക അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി ഏകദേശം 18 ലക്ഷത്തോളം കുട്ടനാടൻ താറാവുകളുണ്ടെന്നാണ് കണക്ക്. രാജ്യത്തെ ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള നാടൻ താറാവിനങ്ങളിൽ ഒന്നാണിത്. വർഷത്തിൽ ശരാശരി 250 മുട്ടകൾ വരെ ഇവ ഇടാറുണ്ട്. ഉയർന്ന രോഗപ്രതിരോധ ശേഷിയും കേരളത്തിലെ കാലാവസ്ഥയുമായി വേഗത്തിൽ പൊരുത്തപ്പെടാനുള്ള കഴിവും ഈ ഇനത്തിന്റെ സവിശേഷതയാണ്. തവിട്ടുനിറത്തിൽ കറുപ്പ് പടർന്ന ചാര ഇനവും ഇളം തവിട്ടുനിറത്തിലുള്ള ചെമ്പല്ലി ഇനവും ഗുണമേന്മയുള്ള ഇറച്ചിക്കും മുട്ടയ്ക്കും പേരുകേട്ടവയാണ്. ഈ അംഗീകാരം ലഭിക്കുന്നതോടെ കുട്ടനാടൻ താറാവുകളുടെ സംരക്ഷണത്തിനും വിപണനത്തിനും പുതിയ സാധ്യതകൾ തുറക്കപ്പെടും. (Kerala gov. in)

For more details: The Indian Messenger