INDIA NEWSKERALA NEWS

സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

Sponsored
തിരുവനന്തപുരം: 2024-ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ ജനറൽ റിപ്പോർട്ടിംഗിൽ ‘കുലമിറങ്ങുന്ന ആദിവാസി വധു’ എന്ന പരമ്പരയിലൂടെ മാതൃഭൂമിയിലെ നീനു മോഹൻ മികച്ച റിപ്പോർട്ടറായി തിരഞ്ഞെടുക്കപ്പെട്ടു. വികസനോന്മുഖ റിപ്പോർട്ടിംഗിൽ ദേശാഭിമാനിയിലെ ഒ.വി. സുരേഷിനും ഫോട്ടോഗ്രഫിയിൽ മനോരമയിലെ അരവിന്ദ് വേണുഗോപാലിനും കാർട്ടൂണിൽ മാധ്യമത്തിലെ വി.ആർ. രാഗേഷിനുമാണ് പുരസ്‌കാരം.

ടെലിവിഷൻ വിഭാഗത്തിൽ ന്യൂസ് മലയാളത്തിലെ ഫൗസിയ മുസ്തഫ മികച്ച റിപ്പോർട്ടറായി. ലക്ഷ്മി പദ്മ (ന്യൂസ് മലയാളം) മികച്ച ന്യൂസ് പ്രസന്ററായും കെ.ആർ. ഗോപീകൃഷ്ണൻ (24 ന്യൂസ്) മികച്ച അഭിമുഖകാരനായും തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിംഗിൽ മാതൃഭൂമി ന്യൂസിലെ റിയ ബേബിക്കാണ് പുരസ്‌കാരം. മികച്ച ക്യാമറയ്ക്കുള്ള അവാർഡ് ബിനു തോമസിനും (മാതൃഭൂമി ന്യൂസ്) എഡിറ്റിംഗിനുള്ള അവാർഡ് അച്ചു പി. ചന്ദ്രനും (ഏഷ്യാനെറ്റ് ന്യൂസ്) ലഭിച്ചു. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പ്രത്യേക പരാമർശത്തിന് അർഹരായവർക്ക് 15,000 രൂപ ലഭിക്കും. ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് പി.ആർ.ഡി ഡയറക്ടർ ടി.വി. സുഭാഷ് അറിയിച്ചു. (Keralanew.gov)

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button