INDIA NEWS
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ഓഫീസിൽ വെടിവെച്ച് മരിച്ചു; ആദായനികുതി റെയ്ഡിന് പിന്നാലെ ദാരുണ അന്ത്യം.

ബെംഗളൂരു റിച്ചമണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ ഉടമ സി.ജെ. റോയിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസിനുള്ളിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിസിനസ്സ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ വലിയ ഞെട്ടലുണ്ടാക്കിയ ഈ സംഭവത്തിന് പിന്നിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡുകളാണെന്ന് സൂചനയുണ്ട്. നേരത്തെ നടന്ന റെയ്ഡുകൾക്ക് പിന്നാലെ ഇന്നും ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ പരിശോധന നടന്നിരുന്നു. ഇതിനെത്തുടർന്നുണ്ടായ കടുത്ത സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (newsfirstprime)
For more details: The Indian Messenger



