INDIA NEWSKERALA NEWS
റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം; പന്ത്രണ്ട് വർഷത്തിന് ശേഷം മെഡൽ നേട്ടം.

ന്യൂഡൽഹി: ദേശീയ റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യം മൂന്നാം സ്ഥാനം കരസ്ഥമാക്കി. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റിപ്പബ്ലിക് ദിനത്തിലെ മെഡൽ പട്ടികയിലേക്ക് കേരളം വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. മുപ്പതിലധികം സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ടാബ്ലോകളിൽ നിന്നാണ് കേരളത്തിന്റെ വികസന നേട്ടങ്ങൾ വിളിച്ചോതിയ ദൃശ്യം ഈ പുരസ്കാരത്തിന് അർഹമായത്.
കൊച്ചി വാട്ടർ മെട്രോയും കേരളത്തിന്റെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയുമായിരുന്നു ടാബ്ലോയുടെ പ്രധാന പ്രമേയങ്ങൾ. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷിന്റെ നേതൃത്വത്തിലാണ് ഇതിന്റെ ആശയവും നിർവ്വഹണവും നടന്നത്. ന്യൂഡൽഹി ഇൻഫർമേഷൻ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ രതീഷ് ജോൺ നോഡൽ ഓഫീസറായി പ്രവർത്തിച്ചു. റോയ് ജോസഫ് ഡിസൈൻ നിർവ്വഹിച്ച ടാബ്ലോയ്ക്ക് മോഹൻ സിതാരയാണ് സംഗീതം നൽകിയത്. വി.ആർ. സന്തോഷ് രചിച്ച ഗാനം കെ.എ. സുനിൽ ആലപിച്ചു. ജയപ്രഭ മേനോന്റെ നൃത്തസംയോജനത്തിൽ പതിനാറോളം കലാകാരന്മാർ ടാബ്ലോയുടെ ഭാഗമായി അണിനിരന്നു. കേരളത്തിന്റെ ആധുനിക വികസന മാതൃകകളെ ദേശീയ തലത്തിൽ ശ്രദ്ധേയമാക്കിയതിനാണ് ഈ അംഗീകാരം ലഭിച്ചത്. (Keralanews.gov)

For more details: The Indian Messenger