INDIA NEWSKERALA NEWS
ഒരു മിനിറ്റിൽ മന്ത്രിയെ വരച്ച് അത്ഭുതപ്പെടുത്തി അല്ലുമോൾ; സ്നേഹചുംബനം നൽകി ആർ. ബിന്ദു.

തിരുവനന്തപുരം: ഭിന്നശേഷി പ്രതിഭകളുടെ സംസ്ഥാനതല സർഗോത്സവമായ ‘സവിശേഷ’ കാർണിവൽ വേദിയിൽ കൗതുകമായി അല്ലുമോളുടെ വര. പത്തനംതിട്ട ആറന്മുള സ്വദേശിനിയായ എം. അല്ലുമോൾ വെറും ഒരു മിനിറ്റ് കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ കാരിക്കേച്ചർ വേദിയിൽ വെച്ച് പൂർത്തിയാക്കിയത്. ഒരു മിനിറ്റിൽ വിരിഞ്ഞ തന്റെ ചിത്രം കണ്ട് അത്ഭുതപ്പെട്ട മന്ത്രി, അല്ലുമോൾക്ക് സ്നേഹചുംബനവും മെമന്റോയും സമ്മാനമായി നൽകി.
സംസാര-ശ്രവണ പരിമിതികളെ തന്റെ സർഗവിരുന്ന് കൊണ്ട് അതിജീവിച്ച പ്രതിഭയാണ് തിരുവനന്തപുരം നിഷിലെ (NISH) ഫൈൻ ആർട്സ് വിദ്യാർത്ഥിനിയായ അല്ലുമോൾ. ഇതിനകം കേരളത്തിനകത്തും പുറത്തുമായി 43 പെയിന്റിംഗ് പ്രദർശനങ്ങൾ അല്ലുമോൾ നടത്തിയിട്ടുണ്ട്. കൂടാതെ അറുപത്തിയഞ്ചോളം ചിത്രകലാ ക്യാമ്പുകളിലും താരം പങ്കെടുത്തു.
ചിത്രകലയിൽ മാത്രമല്ല, നൃത്തത്തിലും അല്ലുമോൾ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ കലോത്സവങ്ങളിലായി രണ്ടായിരത്തിലധികം മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള താരം ഇപ്പോൾ പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ ശിക്ഷണത്തിൽ മോഹിനിയാട്ടവും കുച്ചുപ്പുടിയും അഭ്യസിച്ചു വരികയാണ്. നിരവധി ടെലിവിഷൻ പരിപാടികളിലൂടെയും അല്ലുമോൾ നേരത്തെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. (keralanews.gov)

For more details: The Indian Messenger