GULF & FOREIGN NEWS

ബംഗ്ലാദേശിൽ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ അതിക്രമം: കൂട്ടബലാത്സംഗം ചെയ്ത് മുടി മുറിച്ചു.

ധാക്ക: ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ചെയ്തതായി റിപ്പോർട്ട്. ആക്രമണത്തിന് ശേഷം ബോധരഹിതയായ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഷാഹിൻ, ഹസൻ എന്നിവർ ചേർന്ന് യുവതിയെ ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പരാതിയിൽ പറയുന്നു. ബലാത്സംഗത്തിന് ശേഷം 50,000 ടാക്ക ആവശ്യപ്പെട്ട പ്രതികൾ, പണം നൽകാൻ വിസമ്മതിച്ചതോടെ യുവതിയെ മരത്തിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയും മുടി മുറിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. (NDTV)

For more details: The Indian Messenger

Related Articles

Back to top button