INDIA NEWSKERALA NEWS

ആറ്റുകാൽ പൊങ്കാല മഹോത്സവം ഫെബ്രുവരി 23-ന് തുടങ്ങും; മാർച്ച് 3-നാണ് പൊങ്കാല.

തിരുവനന്തപുരം: അനന്തപുരിയുടെ ഉത്സവമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 2026 ഫെബ്രുവരി 23-ന് (1201 കുംഭം 11) വൈകുന്നേരം 5:30-ന് കാപ്പുകെട്ടി കുടിയിരുത്തലോടെ ആരംഭിക്കും. ഉത്സവത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ പൊങ്കാല സമർപ്പണം മാർച്ച് 3 ചൊവ്വാഴ്ച നടക്കും.

പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകൾ ഭക്തിനിർഭരമായി നടക്കും. മാർച്ച് 4 ബുധനാഴ്ച രാത്രി 9:45-ന് കാപ്പഴിച്ചു കുടിയിളക്കി രാത്രി 12:45-ന് നടക്കുന്ന കുരുതി തർപ്പണത്തോടു കൂടി മഹോത്സവം സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് പ്രശസ്ത ചലച്ചിത്ര താരം മോഹൻലാൽ പങ്കെടുക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഫെബ്രുവരി 23-ന് രാത്രി 8 മണിക്ക് അംബ ഓഡിറ്റോറിയത്തിൽ നടക്കും. ഉത്സവ ദിവസങ്ങളിൽ വിവിധ വേദികളിലായി ശാസ്ത്രീയ നൃത്തങ്ങൾ, ഭജന, കഥാപ്രസംഗം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. (TIM)

For more details: The Indian Messenger

Related Articles

Back to top button