GULF & FOREIGN NEWSTOP NEWS

ഹോർമുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് തയ്യാറെടുക്കുന്നു; ആശങ്കയോടെ ലോകരാജ്യങ്ങൾ.

Sponsored
ഇറാനെതിരെയുള്ള സൈനിക നീക്കം ഉടൻ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിൽ തുടർന്നാലും യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് തയ്യാറാണെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന. നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കുക എന്ന തന്റെ ലക്ഷ്യം നടപ്പിലാക്കുന്നതിനാണ് അദ്ദേഹം മുൻഗണന നൽകുന്നത്.

ഇറാന്റെ നാവികസേനയെയും മിസൈൽ ശേഖരത്തെയും തളർത്തുക എന്ന പ്രാഥമിക ലക്ഷ്യം ഇതിനോടകം കൈവരിച്ചതായാണ് ട്രംപിന്റെ വിലയിരുത്തൽ. എന്നാൽ, ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെയും ഇന്ധന വിലയെയും സാരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളും ഗൾഫ് സഖ്യകക്ഷികളും കടലിടുക്ക് തുറക്കാനുള്ള നേതൃത്വം ഏറ്റെടുക്കണമെന്നാണ് ട്രംപിന്റെ നിലപാട്. ഈ തീരുമാനത്തിനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. (WSJ)

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button