FILMS

നിയമത്തിൻ്റെ നൂലാമാലകൾ സറ്റയറിലൂടെ; അൽത്താഫ് സലിം നായകനാകുന്ന യതീന്ദ്രൻ ചിത്രം പൂർത്തിയായി.

ഒറ്റപ്പാലം: നിയമവും നീതിയും സാധാരണക്കാരന്റെ ജീവിതത്തിൽ സൃഷ്ടിക്കുന്ന നൂലാമാലകളെ ആക്ഷേപഹാസ്യത്തിലൂടെ (Satire) അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പൂർത്തിയായി. നവാഗതനായ യതീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം കാവിലമ്മ പ്രൊഡക്ഷൻസിന്റെയും സഞ്ജു.ജെ. ഫിലിംസിന്റെയും ബാനറിൽ കാഞ്ചന ജയരാജ്, സഞ്ജു.ജെ. എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ കമലിനോടൊപ്പം ദീർഘകാലം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് യതീന്ദ്രൻ.

കുടുംബജീവിതം മുതൽ കോടതിമുറികൾ വരെ നീളുന്ന നിയമപോരാട്ടങ്ങളെയും അതിനുപിന്നാലെയുള്ള കടമ്പകളെയും ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ അൽത്താഫ് സലിമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുകേഷ്, അശോകൻ, ഹരീഷ് കണാരൻ, മിയ, പ്രവീണ, ഡോ. റോണി ഡേവിഡ് തുടങ്ങിയ പ്രമുഖ താരനിരയ്‌ക്കൊപ്പം ഒറ്റപ്പാലം, കോങ്ങാട് മേഖലകളിലെ സാധാരണക്കാരടക്കം നൂറ്റിയമ്പതോളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അർജുൻ ആർക്കോട്ട് ഛായാഗ്രഹണവും പ്രിൻസ് ജോർജ് സംഗീതവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസാണ്.
News Vazhoor Jose

For more details: The Indian Messenger

Related Articles

Back to top button