FILMS

ആന്റണി വർഗീസിന്റെ ബിഗ് ബജറ്റ് ചിത്രം ‘കാട്ടാളൻ’ പൂർത്തിയായി; മെയ് മാസത്തിൽ ആഗോള റിലീസ്.

കൊച്ചി: ആന്റണി വർഗീസിനെ (പെപ്പെ) നായകനാക്കി പോൾ ജോർജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ഷൂട്ടിംഗിന് ഒടുവിൽ ചെന്നൈയിലെ ലൊക്കേഷനിലാണ് ഫുൾ പായ്ക്കപ്പ് ആയത്. തായ്‌ലൻഡിൽ ആരംഭിച്ച് ഇടുക്കി, തേനി, പൂന, ചെന്നൈ, രാമേശ്വരം, മുംബൈ എന്നിവിടങ്ങളിലായി വിപുലമായ രീതിയിലാണ് ചിത്രീകരണം നടന്നത്.

കാടിനോടും മൃഗങ്ങളോടും സാഹസികമായി പോരാടുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ മൃഗങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ-വയലൻസ് രംഗങ്ങളുള്ള ചിത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ലോകപ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ കെംബ കൊച്ചടക്കിയും കാന്താര ഫെയിം സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ കബീർ ദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, സിദ്ദിഖ് തുടങ്ങിയവരും സോഷ്യൽ മീഡിയ താരങ്ങളായ പ്രണവ് രാജ് (ഹിപ്സ്റ്റർ), കോൾ മി വെനം തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ഉണ്ണി ആർ. സംഭാഷണമൊരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് നിർവ്വഹിക്കുന്നത്. ചിത്രം വരും മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും.

(News: Vazhoor Jose)

For more details: The Indian Messenger

Related Articles

Back to top button