JOB & EDUCATION

ഖത്തറിൽ എൻജിനീയർ തസ്തികകളിലേക്ക് അവസരം; റാസ് ലഫാനിൽ ഉടൻ നിയമനം.

ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ എൻജിനീയറിങ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റാസ് ലഫാനിൽ (Ras Laffan) പ്രവർത്തിക്കുന്ന ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലേക്കാണ് നിയമനം നടക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അപേക്ഷിക്കാം.

തസ്തികകൾ:

  • എൻജിനീയർ – കോൺട്രാക്ട്‌സ് (Engineer – Contracts): മൂന്ന് മുതൽ അഞ്ച് വർഷം വരെ ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പരിചയം ഉണ്ടായിരിക്കണം.
  • എൻജിനീയർ – പ്ലാനിംഗ് (Engineer – Planning): സിവിൽ, മെക്കാനിക്കൽ അല്ലെങ്കിൽ പൈപ്പിംഗ് വിഭാഗങ്ങളിലാണ് അവസരം. ഈ തസ്തികയ്ക്കും സമാനമായ പ്രവൃത്തിപരിചയം ആവശ്യമാണ്.

യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദമോ ഡിപ്ലോമയോ (Civil, Mechanical, Electrical, or Instrumentation) ഉണ്ടായിരിക്കണം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ (CV) HRDOHA123@GMAIL.COM എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് +974 60001729, +974 60004318 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. (GulfTimes)

For more details: The Indian Messenger

Related Articles

Back to top button