'നൃത്തസന്ധ്യ 2026': അരങ്ങേറ്റ മഹോത്സവം ശിവരാത്രി നാളിൽ.

ചവറ: പ്രശസ്ത സിനിമ-സീരിയൽ താരം അമ്പിളി ദേവിയുടെ നേതൃത്വത്തിൽ ചവറയിൽ പ്രവർത്തിക്കുന്ന ‘നൃത്യോദയ’ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിലെ വിദ്യാർത്ഥികളുടെ നൃത്ത അരങ്ങേറ്റവും ‘നൃത്തസന്ധ്യ 2026’ഉം വൈവിധ്യമാർന്ന പരിപാടികളോടെ നടക്കുന്നു. കഴിഞ്ഞ 26 വർഷമായി കലാരംഗത്ത് സജീവമായ നൃത്യോദയയുടെ ഈ വർഷത്തെ അരങ്ങേറ്റ ചടങ്ങുകൾ രണ്ട് പ്രമുഖ ക്ഷേത്രങ്ങളിലായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ആദ്യ ദിനം: കാമൻകുളങ്ങരയിൽ
2026 ഫെബ്രുവരി 15 (കുംഭം 03) ഞായറാഴ്ച ശിവരാത്രി ദിനത്തിൽ കാമൻകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് ആദ്യ ഘട്ട പരിപാടികൾ നടക്കുക. ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തോടനുബന്ധിച്ച് രാത്രി 8 മണിക്ക് നൃത്ത അരങ്ങേറ്റവും തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും.
രണ്ടാം ദിനം: കൊറ്റൻകുളങ്ങരയിൽ
തുടർന്ന് 2026 മാർച്ച് 16 (മീനം 02) തിങ്കളാഴ്ച ചവറ മേജർ ശ്രീ കൊറ്റൻകുളങ്ങര ദേവി ക്ഷേത്ര സന്നിധിയിൽ വെച്ച് രണ്ടാം ഘട്ട നൃത്ത പരിപാടികൾ നടക്കും. രാത്രി 7 മണിക്കാണ് ഇവിടെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രത്യേക പരിപാടി:
അരങ്ങേറ്റം കഴിഞ്ഞ വിദ്യാർത്ഥിനികൾ ഏപ്രിൽ ആദ്യവാരം കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നൃത്ത പരിപാടികൾ അവതരിപ്പിക്കുമെന്നും നൃത്യോദയ ഭാരവാഹികൾ അറിയിച്ചു. ആർ. ബിനു (പി.ടി.എ പ്രസിഡന്റ്), അമ്പിളി ദേവി (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. വയലിൻ, ചെണ്ട, കളരി, യോഗ എന്നിവയിലും പരിശീലനം നൽകുന്ന നൃത്യോദയയുടെ ഈ കലാവൈഭവത്തിന് എല്ലാ കലാസ്നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. (NM)
For more details: The Indian Messenger



