INDIA NEWS
രാജ്യവ്യാപക പണിമുടക്ക്: കേരളത്തിലും ഒഡീഷയിലും ജനജീവിതം തടസ്സപ്പെട്ടു; മറ്റ് സംസ്ഥാനങ്ങളിൽ പ്രതികരണം ഭാഗികം.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായ ചലനങ്ങളുണ്ടാക്കി. കേരളം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചപ്പോൾ പശ്ചിമ ബംഗാൾ, ഗുജറാത്ത്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ സാധാരണ നിലയിലുള്ള പ്രവർത്തനം തുടർന്നു. കേരളത്തിൽ പൊതുഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ എന്നിവ നിരത്തിലിറങ്ങിയില്ല. സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചെങ്കിലും സർക്കാർ ഓഫീസുകളിൽ ഹാജർ നില വളരെ കുറവായിരുന്നു. മിക്കവാറും വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും അടഞ്ഞുകിടന്നു.
ഒഡീഷയിൽ ദേശീയ പാതകൾ ഉപരോധിച്ചത് ഗതാഗതത്തെയും ചരക്ക് നീക്കത്തെയും ബാധിച്ചു. ജാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ബാങ്കിംഗ്, ഇൻഷുറൻസ്, ഖനന മേഖലകളെ സമരം ഭാഗികമായി ബാധിച്ചു. പുതിയ തൊഴിൽ നിയമങ്ങൾ റദ്ദാക്കുക, വൈദ്യുതി ഭേദഗതി ബില്ലും ഡ്രാഫ്റ്റ് സീഡ് ബില്ലും പിൻവലിക്കുക, എം.ജി.എൻ.ആർ.ഇ.ജി.എ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് സംഘടിപ്പിച്ചത്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ വ്യാപാര സ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചതിനാൽ അവിടെ പണിമുടക്ക് കാര്യമായ സ്വാധീനം ചെലുത്തിയില്ല. (PTI)

For more details: The Indian Messenger