INDIA NEWSKERALA NEWS

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകനായി ആംബുലൻസ് ഡ്രൈവർ; രാഹുലിന് നാടിന്റെ ആദരം.

കൊല്ലം: അപ്രതീക്ഷിതമായി വീട്ടിൽ പ്രസവിക്കേണ്ടി വന്ന യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് ആംബുലൻസ് ഡ്രൈവർ ആർ. രാഹുൽ മാതൃകയായി. ഇരവിപുരം കുന്നത്തുകാവ് സ്വദേശി അഞ്ജുവിന്റെ കുഞ്ഞിന്റെ കഴുത്തിൽ മൂന്ന് ചുറ്റായി കുടുങ്ങിക്കിടന്ന പൊക്കിൾക്കൊടി വിദഗ്ധമായി അഴിച്ചുമാറ്റിയാണ് ഇരുപത്തിയെട്ടുകാരനായ രാഹുൽ രക്ഷകനായത്. ജനുവരി 22-ന് വൈകിട്ടായിരുന്നു സംഭവം.

പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ വിളിച്ചതനുസരിച്ച് രാഹുൽ ആംബുലൻസുമായി എത്തിയപ്പോഴേക്കും പ്രസവം നടന്നിരുന്നു. കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി കുരുങ്ങിക്കിടക്കുന്നത് കണ്ട രാഹുൽ, അപകടസാധ്യത മുൻകൂട്ടി കണ്ട് അത് സാവധാനം അഴിച്ചുമാറ്റുകയായിരുന്നു. തുടർന്ന് വിക്ടോറിയ ആശുപത്രിയിൽ എത്തിച്ച അമ്മയും കുഞ്ഞും സുരക്ഷിതരായി. രാഹുലിന്റെ സമയോചിതമായ ഇടപെടലിനെ ജില്ലാ കലക്ടർ എൻ. ദേവിദാസ് പൊന്നാട അണിയിച്ച് ആദരിച്ചു. മോട്ടോർ വാഹന വകുപ്പും ആശുപത്രികളും നൽകുന്ന പ്രാഥമിക ചികിത്സാ ക്ലാസുകളാണ് തനിക്ക് തുണയായതെന്ന് രാഹുൽ പറഞ്ഞു. (Chavara News)

For more details: The Indian Messenger

Related Articles

Back to top button