INDIA NEWSKERALA NEWS
ഓച്ചിറയിൽ 'നവനൃത്യതി-26' അരങ്ങേറ്റ നൃത്തോത്സവം ഫെബ്രുവരി 18-ന്.

ഓച്ചിറ: ഓച്ചിറ ശിവശക്തി നൃത്ത-സംഗീത വിദ്യാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘നവനൃത്യതി-26’ അരങ്ങേറ്റ നൃത്തോത്സവം 2026 ഫെബ്രുവരി 18-ന് ബുധനാഴ്ച നടക്കും. മേജർ ആദിനാട് ശക്തികുളങ്ങര ശ്രീ ഭഗവതീക്ഷേത്ര സന്നിധിയിൽ വൈകിട്ട് 7 മണിക്ക് ഭദ്രദീപ പ്രകാശനത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. കേരള സംഗീത നാടക അക്കാദമി അംഗീകാരമുള്ള ഈ വിദ്യാകേന്ദ്രത്തിലെ നിരവധി വിദ്യാർത്ഥികളാണ് അന്ന് തങ്ങളുടെ നൃത്തപഠനത്തിന് അരങ്ങേറ്റം കുറിക്കുന്നത്.
പുലിമുരുകൻ സിനിമയിലൂടെ ശ്രദ്ധേയനായ അജാസ്, എം.എ ഭരതനാട്യം ബിരുദധാരിയായ ആദർശ് അശോക് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. അരങ്ങേറ്റത്തിന് മാറ്റുകൂട്ടാനായി വോക്കൽ വിഭാഗത്തിൽ ശ്രീമതി ഭാഗ്യലക്ഷ്മി ഗുരുവായൂർ, മൃദംഗത്തിൽ ശ്രീ കലമണ്ഡലം ഉണ്ണിക്കുട്ടൻ, വയലിനിൽ ശ്രീ മാവേലിക്കര വിജയകൃഷ്ണൻ എന്നിവർ സംഗീത അകമ്പടിയേകും. ചമയത്തിൽ ശ്രീ ശ്യാം കുട്ടപ്പൻ ചേർത്തലയും വസ്ത്രാലങ്കാരത്തിൽ ശ്രീ അരുൺ മയൂരം കരുനാഗപ്പള്ളിയുമാണ് പ്രവർത്തിക്കുന്നത്. (NM Oachira)

For more details: The Indian Messenger