GULF & FOREIGN NEWS
ഖത്തറിൽ സ്ഥിതി സുരക്ഷിതം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം.

ദോഹ: ഇറാനിൽ നടന്ന സൈനിക ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിലെ ആഭ്യന്തര സുരക്ഷാ സാഹചര്യം സുസ്ഥിരവും സുരക്ഷിതവുമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്ത് നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുമായി സുരക്ഷാ അധികാരികൾ സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്നും ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മന്ത്രാലയം അറിയിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട മറ്റ് ഏജൻസികളുമായി ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത് എന്ന് ദി പെനുന്സില ഖത്തര്‍ റിപോര്‍ട്ട് ചെയ്തു. (TPQ)
For more details: The Indian Messenger



