INDIA NEWSKERALA NEWS

ചെട്ടികുളങ്ങര കുംഭഭരണി: ഫെബ്രുവരി 23-ന് മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ പ്രാദേശിക അവധി.

Sponsored
ആലപ്പുഴ: മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 23 തിങ്കളാഴ്ച മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ലോകപ്രശസ്തമായ കെട്ടുകാഴ്ചയും കുത്തിയോട്ടവും നടക്കുന്ന കുംഭഭരണി ദിവസം ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഓണാട്ടുകരയിലേക്ക് എത്തുന്നത്. ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും പോലീസ് ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. (NM)

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button