INDIA NEWSKERALA NEWS
പ്രഥമ ഡോ. എച്ച്.എസ്.പി-നാടക് പുരസ്കാരം പ്രമോദ് വെളിയനാടിന്; മാർച്ച് 15-ന് സമർപ്പിക്കും.

തലയോലപ്പറമ്പ്: മലയാള നാടക വേദിക്ക് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി നാടക് തലയോലപ്പറമ്പ് മേഖലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഡോ. എച്ച്.എസ്.പി പുരസ്കാരത്തിന് പ്രശസ്ത നാടക-സിനിമാ താരം പ്രമോദ് വെളിയനാട് അർഹനായി. ഡോ. എച്ച്.എസ്.പിയുടെ കുടുംബം സ്പോൺസർ ചെയ്യുന്ന 25,000 രൂപയും ശിൽപി യേശുദാസ് പി.എം രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
നാടകിന്റെ മൂന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 2026 മാർച്ച് 15-ന് നടക്കുന്ന തലയോലപ്പറമ്പ് മേഖലാ സമ്മേളനത്തിൽ വെച്ച് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ പുരസ്കാരം സമർപ്പിക്കും. ദശാബ്ദങ്ങളായി പ്രൊഫഷണൽ നാടക രംഗത്ത് സജീവമായ പ്രമോദ് വെളിയനാടിന്റെ അഭിനയ മികവിനുള്ള അംഗീകാരമാണിതെന്ന് പുരസ്കാര സമിതി അറിയിച്ചു. (NM)

For more details: The Indian Messenger