INDIA NEWSKERALA NEWSTOP NEWS

കല്ലട അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.

കൊല്ലം: കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ വെവ്വേറെ അപകടങ്ങളിൽ മുങ്ങിമരിച്ചു. തമിഴ്നാട് റെയിൽവേ മധുര ഡിവിഷനിലെ ട്രാക്ക് മെയിന്റനൻസ് ജീവനക്കാരനായ പി. തവമുനി (36), പാങ്ങോട് സ്വദേശി അർഷിദ് (20) എന്നിവരാണ് മരിച്ചത്.

തെന്മല ഇക്കോ ടൂറിസത്തിൽ ക്യാമ്പിനെത്തിയ 26 അംഗ റെയിൽവേ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘത്തിനൊപ്പമാണ് തവമുനി എത്തിയത്. കളങ്കുന്ന് ഭാഗത്ത് അണക്കെട്ടിൽ കുളിക്കാനിറങ്ങിയ നാലുപേരിൽ മൂന്നുപേർ നീന്തിക്കയറിയെങ്കിലും തവമുനി ആഴത്തിലേക്ക് മുങ്ങിപ്പോകുകയായിരുന്നു.

വനപാലക സംഘമെത്തിയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്തത്. സമാനമായ രീതിയിൽ കുളത്തൂപ്പുഴ നെടുവെണ്ണൂർക്കടവ് പൂമ്പാറ ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അർഷിദ് ഒഴുക്കിൽപ്പെട്ടാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു.

സംഭവത്തിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (KN)

For more details: The Indian Messenger

Related Articles

Back to top button