INDIA NEWS
കുവൈറ്റിൽ ഏഴ് ഡ്രോണുകൾ വെടിവെച്ചിട്ടു; ദേശീയ സുരക്ഷാ സേനയുടെ ജാഗ്രതയിൽ വൻ ഭീഷണി ഒഴിവായി.

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ഏഴ് ഡ്രോണുകൾ കുവൈറ്റ് നാഷണൽ ഗാർഡ് വെടിവെച്ചിട്ടു. ബുധനാഴ്ച പുലർച്ചെയാണ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന നീക്കത്തെ സേന വിജയകരമായി പ്രതിരോധിച്ചത്.
സുപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സേന അതീവ ജാഗ്രതയിലാണെന്ന് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ അറിയിച്ചു. സൈന്യം, പോലീസ്, ഫയർ ഫോഴ്സ് എന്നിവയുമായി ഏകോപിപ്പിച്ചു കൊണ്ട് ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങളെ കർശനമായി അടിച്ചമർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. (Arab Times)
For more details: The Indian Messenger



