INDIA NEWSKERALA NEWSTOP NEWS

കൊടുങ്ങല്ലൂർ ഭരണിക്ക് ഇടയിലെ സിനിമാ ചിത്രീകരണം വിവാദത്തിൽ: ദേവസ്വത്തിന്റെ അനുമതിയില്ലെന്ന് പരാതി.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിനിടെ ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദമാകുന്നു. കോമര വേഷധാരികളും പോലീസ് യൂണിഫോം ധരിച്ചവരും തമ്മിലുള്ള സംഘട്ടനരംഗങ്ങളാണ് ക്ഷേത്ര പരിസരത്ത് ചിത്രീകരിച്ചത്.

കോമരങ്ങൾ പോലീസിനെ ആക്രമിക്കുന്നതും തിരിച്ച് പോലീസ് മർദിക്കുന്നതുമായ ദൃശ്യങ്ങൾ യഥാർത്ഥ സംഭവമാണെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഭക്തരിലും നാട്ടുകാരിലും പ്രതിഷേധം ശക്തമായത്. ആദ്യഘട്ടത്തിൽ ഇത് സിനിമാ ഷൂട്ടിംഗ് ആണെന്ന് തിരിച്ചറിയാൻ കഴിയാതിരുന്നത് വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കി.

സംഭവത്തിൽ ദേവസ്വം അധികൃതരുടെ പരാതിയെ തുടർന്ന് അനുമതിയില്ലാതെ ചിത്രീകരണം നടത്തിയ സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. (Kerala News)

For more details: The Indian Messenger

Related Articles

Back to top button