INDIA NEWSKERALA NEWSTOP NEWS

പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട മഹോത്സവം കൊടിയേറി; 27-ന് ചരിത്രപ്രസിദ്ധമായ കെട്ടുകാഴ്ച.

ചരിത്രപ്രസിദ്ധമായ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ ഈ വർഷത്തെ മലക്കുട മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. മീനമാസത്തിലെ ആദ്യ വെള്ളിയാഴ്ച രാത്രി നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി വായ്ക്കുരവയുടെ അകമ്പടിയോടെ തൃക്കൊടിയേറ്റ് നടന്നു.

കടുത്താശേരി കുടുംബത്തിലെ ശിവൻകുട്ടി ഊരാളിയാണ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. ഉത്സവത്തിന്റെ ഭാഗമായി 22-ന് നടക്കുന്ന മലക്കുട സമ്മേളനം മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് ‘മലയപ്പൂപ്പൻ’ പുരസ്കാരം സമ്മാനിക്കും.

വിവിധ കലാരൂപങ്ങളും സംഗീത പരിപാടികളും അരങ്ങേറുന്ന ഉത്സവത്തിന്റെ പ്രധാന ആകർഷണമായ മലക്കുട എഴുന്നെള്ളത്തും കെട്ടുകാഴ്ചയും മാർച്ച് 27-ന് നടക്കും. ഏപ്രിൽ 3-ന് കൊടിയിറങ്ങുന്നതോടെ ഉത്സവത്തിന് സമാപനമാകും. (Kerala News)

For more details: The Indian Messenger

Related Articles

Back to top button