GULF & FOREIGN NEWSTOP NEWS

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരന് പരിക്ക്.

ഇറാൻ സംഘർഷത്തിന്റെ ഭാഗമായി അബുദാബിയിലെ അൽ ഷവാമെഖ് മേഖലയിലുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് നിസാര പരിക്കേറ്റു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈൽ തകർത്തതിനെത്തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിക്കുകയായിരുന്നുവെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. സംഭവസ്ഥലത്ത് എമർജൻസി ടീമുകൾ ഉടൻ എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

ഇറാൻ്റെ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് സിവിലിയന്മാർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ 29 രാജ്യങ്ങളിൽ നിന്നുള്ള 161 പേർക്ക് ഇതുവരെ പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകൾ. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. (Gulf News)

For more details: The Indian Messenger

Related Articles

Back to top button