INDIA NEWSKERALA NEWSTOP NEWS

ആഘോഷങ്ങളിലെ 'ഇടിവണ്ടി-ഡിജെ വാഹനങ്ങൾക്ക് മൂക്കുകയർ; അഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വരുന്നു.

കൊല്ലം: ഉത്സവഘോഷയാത്രകളിൽ അമിത ശബ്ദവും വെളിച്ചവും ഉപയോഗിക്കുന്ന ഡിജെ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പും പോലീസും രംഗത്ത്.

ഇത്തരം നിയമലംഘനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താൻ നിർദ്ദേശമുണ്ട്. പരീക്ഷാക്കാലത്ത് വിദ്യാർത്ഥികൾക്ക് ശല്യമാകുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാനും ഉപകരണങ്ങൾ കണ്ടുകെട്ടാനും ഡിജിപി ഉത്തരവിട്ടു.

അമിത ശബ്ദം മൂലം വയോധികർ കുഴഞ്ഞുവീഴുന്നതടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം.

ഇതിനുപുറമെ, സ്കൂൾ-കോളേജ് വിനോദയാത്രകൾക്ക് ഒരാഴ്ച മുമ്പ് ആർടിഒയെ വിവരം അറിയിക്കണമെന്നും ബസുകളിൽ അനധികൃത ലൈറ്റുകളും ശബ്ദസംവിധാനങ്ങളും പാടില്ലെന്നും മോട്ടോർ വാഹന വകുപ്പ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി. (KN)

For more details: The Indian Messenger

Related Articles

Back to top button