INDIA NEWS
ഇന്ത്യയിൽ ഏഴ് വിദേശികൾ എൻഐഎ കസ്റ്റഡിയിൽ: മ്യാൻമർ വിമതർക്ക് ഡ്രോൺ പരിശീലനം നൽകിയതായി സംശയം.

ഡൽഹി: ഇന്ത്യയിൽ നിരോധിത മേഖലകളിൽ അതിക്രമിച്ച് കയറുകയും മ്യാൻമറിലെ വംശീയ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ യുദ്ധമുറകളിൽ പരിശീലനം നൽകുകയും ചെയ്തെന്നാരോപിച്ച് ഒരു അമേരിക്കൻ പൗരനടക്കം ഏഴ് വിദേശികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ ആറ് പേർ ഉക്രെയ്ൻ സ്വദേശികളാണ്. ഡൽഹിയിലെ പാട്യാല ഹൗസ് കോടതി ഇവരെ 11 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 27-ന് ഇവരെ വീണ്ടും കോടതിയിൽ ഹാജരാക്കും.
അമേരിക്കൻ പൗരനായ മാത്യു വാൻഡൈക്കിനെ കൊൽക്കത്തയിൽ നിന്നാണ് പിടികൂടിയത്. ഉക്രെയ്ൻ പൗരന്മാരായ ഹുർബ പെട്രോ, സ്ലൈവിയാക് താരാസ്, ഇവാൻ സുക്മാനോവ്സ്കി, സ്റ്റെഫാൻകിവ് മരിയൻ, ഹോഞ്ചറുക് മക്സിം, കാമിൻസ്കി വിക്ടർ എന്നിവരാണ് മറ്റ് പ്രതികൾ. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇവർ മിസോറാം വഴി അനധികൃതമായി മ്യാൻമറിലേക്ക് കടന്നതായാണ് വിവരം. യൂറോപ്പിൽ നിന്ന് ഡ്രോണുകൾ ഇന്ത്യ വഴി മ്യാൻമറിലേക്ക് കടത്തിയതായും എൻഐഎ സംശയിക്കുന്നു. അതേസമയം, അറസ്റ്റിലായ തങ്ങളുടെ പൗരന്മാരെ വിട്ടയക്കണമെന്ന് ഉക്രെയ്ൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. (Reuters & NDTV)

For more details: The Indian Messenger