INDIA NEWSKERALA NEWSTOP NEWS

ഒമാനിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രളയം; കൊല്ലം സ്വദേശി മരിച്ചു.

മസ്‌കറ്റ്: ഒമാനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ മിന്നൽ പ്രളയത്തിൽ കൊല്ലം പെരിനാട് കണ്ടച്ചിറ സ്വദേശി മഹേഷ് കുമാർ (50) മരിച്ചു. ശക്തമായ മഴയെത്തുടർന്ന് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് അപകടത്തിന് കാരണമായത്. ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഇതോടെ ഒമാനിലെ പ്രളയക്കെടുതിയിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം തൃത്താല സ്വദേശികളായ ഫഹദ് യൂസഫ് (38), ഷംല ലുബിഷാദ് (32) എന്നിവർ മരിച്ചിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ബർക്കയിൽ ഒഴുക്കിൽപ്പെട്ടാണ് അപകടമുണ്ടായത്. ഫഹദിന്റെ മാതാവ് റംലത്തിനെ (58) ഇതുവരെ കണ്ടെത്താനായിട്ടില്ല; ഇവർക്കായുള്ള തിരച്ചിൽ സിവിൽ ഡിഫൻസ് വിഭാഗം തുടരുകയാണ്. മിന്നൽ പ്രളയ സാധ്യതയുള്ളതിനാൽ വാദികളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. (Kerala News)

For more details: The Indian Messenger

Related Articles

Back to top button