INDIA NEWSKERALA NEWSTOP NEWS

ചിലരുടെ വോട്ട് വേണ്ടെന്ന് പറയാനാകില്ല; വോട്ടർമാരാണ് തീരുമാനിക്കേണ്ടതെന്ന് വി. ശിവൻകുട്ടി.

നേമത്ത് എസ്ഡിപിഐ-സിപിഎം ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പിൽ ഇന്ന ആളുകൾ മാത്രം വോട്ട് ചെയ്താൽ മതിയെന്ന് ഒരു സ്ഥാനാർത്ഥിക്കും പറയാൻ കഴിയില്ലെന്നും വോട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വോട്ടർമാരാണെന്നും അദ്ദേഹം പറഞ്ഞു.

വർഗീയ കക്ഷികളെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നേമത്ത് ശിവൻകുട്ടിയെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് പ്രഖ്യാപിച്ചിരുന്നു.

ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായിരുന്നില്ല. വോട്ടിനായി എൽഡിഎഫിന് അവസരവാദ നിലപാടില്ലെന്നും വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. (Kerala News)

For more details: The Indian Messenger

Related Articles

Back to top button