GULF & FOREIGN NEWSTOP NEWS
ടെക്സാസിലെ എണ്ണ ശുദ്ധീകരണ ശാലയിൽ വൻ സ്ഫോടനം; ജനങ്ങളോട് വീടിനുള്ളിൽ കഴിയാൻ നിർദ്ദേശം.

പോർട്ട് ആർതർ (ടെക്സാസ്): അമേരിക്കയിലെ ടെക്സാസിലുള്ള വലേറോ ക്രൂഡ് ഓയിൽ റിഫൈനറിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വൻ സ്ഫോടനം. സ്ഫോടനത്തെത്തുടർന്ന് കറുത്ത പുക ആകാശത്തേക്ക് ഉയരുകയും സമീപപ്രദേശത്തെ വീടുകൾക്ക് കുലുക്കം അനുഭവപ്പെടുകയും ചെയ്തു. പോർട്ട് ആർതറിന്റെ പടിഞ്ഞാറൻ ഭാഗത്താണ് സ്ഫോടനം നടന്നത്. വായു മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് നഗരത്തിന്റെ പടിഞ്ഞാറൻ അറ്റത്തുള്ള താമസക്കാരോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ (Shelter-in-place) അധികൃതർ ഉത്തരവിട്ടു.
പ്രദേശമാകെ ചീഞ്ഞ മുട്ടയുടെ ഗന്ധം (ഗന്ധകത്തിന്റെ സാന്നിധ്യം) അനുഭവപ്പെട്ടതായി നാട്ടുകാർ റിപ്പോർട്ട് ചെയ്തു. കറുത്ത പുകപടലങ്ങൾ അന്തരീക്ഷത്തിൽ വ്യാപിച്ചതിനെത്തുടർന്ന് വായുവിന്റെ ഗുണനിലവാരം പരിശോധിച്ചുവരികയാണ്. ആളപായത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അഗ്നിശമന സേനയും ദുരന്തനിവാരണ വിഭാഗവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുവരുന്നു. (Newyork Post)

For more details: The Indian Messenger