INDIA NEWSTOP NEWS
ബാങ്ക് ലോക്കറിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടാൽ വാടകയുടെ നൂറിരട്ടി നഷ്ടപരിഹാരം: നിർമല സീതാരാമൻ.

ന്യൂഡൽഹി: ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടാൽ, ലോക്കർ ഉടമയ്ക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക നഷ്ടപരിഹാരമായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ലോക്സഭയിൽ ചോദ്യോത്തര വേളയിൽ കോൺഗ്രസ് എംപി നാംദിയോ ദസാറാം കിർസൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ലോക്കറിനുള്ളിൽ ഉപഭോക്താക്കൾ എന്താണ് സൂക്ഷിക്കുന്നതെന്ന് പരിശോധിക്കാനോ അതിന്റെ മൂല്യം കണക്കാക്കാനോ ബാങ്കുകൾക്ക് അധികാരമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ നിയന്ത്രണം നിലവിലുള്ളതിനാൽ, ഓരോ വസ്തുവിന്റെയും യഥാർത്ഥ മൂല്യത്തിനനുസരിച്ച് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് പ്രായോഗികമല്ല. അതിനാൽ, ലോക്കർ തകർക്കപ്പെടുകയോ മറ്റേതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്താൽ, വാർഷിക വാടകയുടെ 100 മടങ്ങ് തുക നഷ്ടപരിഹാരമായി നൽകാനാണ് നിലവിലെ തീരുമാനമെന്ന് ധനമന്ത്രി സഭയെ അറിയിച്ചു. (IN)

For more details: The Indian Messenger