FILMSINDIA NEWS

വിനയന് കലാശ്രേഷ്ഠ പുരസ്കാരം; ഡൽഹിയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് കുര്യൻ ജോസഫ് പുരസ്കാരം കൈമാറി.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനയന് കലാശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫിൽ നിന്നാണ് വിനയൻ പുരസ്കാരം ഏറ്റുവാങ്ങിയത്.

കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. സാമൂഹ്യ മുന്നേറ്റമുന്നണി ചെയർമാൻ അനിൽദേവ്, പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ചിന്തകനുമായ ഡോ. ആർ. ബാലശങ്കർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചലച്ചിത്ര മേഖലയിലെ വിനയന്റെ ഇടപെടലുകളെയും സാമൂഹിക പ്രതിബദ്ധതയെയും ചടങ്ങിൽ പ്രമുഖർ പ്രകീർത്തിച്ചു. (NM)

For more details: The Indian Messenger

Related Articles

Back to top button