INDIA NEWSKERALA NEWSTOP NEWS

വെള്ളൈക്കടവ് ക്ഷേത്രോത്സവത്തിനിടെ സംഘർഷം: ബിജെപി കൗൺസിലർക്ക് മർദനം, ഡിവൈഎഫ്ഐക്കെതിരെ പരാതി.

തിരുവനന്തപുരം: വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ബി.ജെ.പി കൗൺസിലർക്ക് മർദനമേറ്റു. വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതനെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചതെന്ന് പരാതി ഉയർന്നിരിക്കുന്നത്. ക്ഷേത്രത്തിൽ ഭക്തിഗാനസുധ നടത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

ഗാനമേള മതിയെന്ന ആവശ്യവുമായി എത്തിയ ഒരു സംഘം ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തുകയായിരുന്നു. ക്ഷേത്രത്തിൽ നടന്നുവന്ന ഭക്തിഗാനസുധ തടസ്സപ്പെടുത്തി ഗാനമേള നടത്തണമെന്നാവശ്യപ്പെട്ട് ഒരു സംഘം ഗുണ്ടകൾ സ്റ്റേജിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയും അക്രമിസംഘം മർദിച്ചു. മർദനമേറ്റ സുഗതനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (Kerala News)

For more details: The Indian Messenger

Related Articles

Back to top button