GULF & FOREIGN NEWSTOP NEWS

ഇറാാൻ യുദ്ധം മൂന്നാം വാരത്തിലേക്ക്: ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്.

ഇറാൻ യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ആഗോളതലത്തിൽ ഗുരുതരമായ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുമെന്ന് പ്രമുഖ എണ്ണക്കമ്പനികൾ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം സ്ഥിതിഗതികൾ വഷളാക്കുമെന്ന് എക്സോൺ മൊബീൽ, ഷെവ്റോൺ, കൊണോകോഫിലിപ്സ് എന്നീ കമ്പനികളുടെ മേധാവികൾ ട്രംപ് ഭരണകൂടത്തെ അറിയിച്ചതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇറാനുമായി സമ്പർക്കം തുടരുന്നുണ്ടെങ്കിലും സമാധാന ചർച്ചകൾക്ക് അവർ തയ്യാറാണെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പറഞ്ഞു.

ഇതിനിടെ, ഡ്രോൺ ആക്രമണത്തെത്തുടർന്ന് ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും എമിറേറ്റ്‌സ് എയർലൈൻസ് താൽക്കാലികമായി നിർത്തിവെച്ചു. ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകുകയും യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്താൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ഇറാൻ. (Iranintl)

For more details: The Indian Messenger

Related Articles

Back to top button