ഇറാൻ സൈന്യത്തിൽ കടുത്ത പ്രതിസന്ധിയും ആഭ്യന്തര കലഹവും; ഭടന്മാർ കൂട്ടത്തോടെ പിന്മാറുന്നതായി റിപ്പോർട്ട്.
യുഎസും ഇസ്രായേലുമായുള്ള യുദ്ധം തീവ്രമാകുന്നതിനിടെ ഇറാന്റെ സായുധ സേന കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി സൂചന. ഇറാന്റെ ഔദ്യോഗിക സൈന്യമായ ‘അർതേഷും’ (Artesh) റെവല്യൂഷണറി ഗാർഡ്സും (IRGC) തമ്മിലുള്ള ഭിന്നത രൂക്ഷമായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യുദ്ധത്തിൽ പരിക്കേൽക്കുന്ന അർതേഷ് സൈനികർക്ക് ചികിത്സ നൽകാൻ റെവല്യൂഷണറി ഗാർഡ്സ് തയ്യാറാകുന്നില്ലെന്നും, ആംബുലൻസുകളുടെയും രക്തത്തിന്റെയും ലഭ്യതക്കുറവ് പറഞ്ഞ് അവരെ ആശുപത്രികളിൽ എത്തിക്കുന്നതിൽ നിന്ന് പിന്മാറുന്നുവെന്നും വിവരമുണ്ട്.
ഇതിനുപുറമെ, മുൻനിരയിൽ പോരാടുന്ന സൈനികർക്ക് ആവശ്യത്തിന് വെടിമരുന്നോ ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നില്ലെന്നും, പലർക്കും രണ്ട് പേർക്ക് 20 ഉണ്ടകൾ വീതം മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ദുരിതങ്ങൾ കാരണം സൈനികർ കൂട്ടത്തോടെ സേവനത്തിൽ നിന്ന് പിന്മാറുകയും അതിർത്തി കടന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. (Iranintl) https://www.iranintl.com/en/202603127596
For more details: The Indian Messenger



