GULF & FOREIGN NEWSTOP NEWS

ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷിൽ മിസൈൽ ആക്രമണം; ആറ് മരണം.

ഞായറാഴ്ച വൈകുന്നേരം ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് (Beit Shemesh) നഗരത്തിലുണ്ടായ മിസൈൽ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ആംബുലൻസ് സർവീസായ മഗൻ ഡേവിഡ് അഡോം (MDA) അറിയിച്ചു. ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈലുകളിൽ ഒന്ന് ഒരു പാർപ്പിട സമുച്ചയത്തിന് മുകളിൽ നേരിട്ട് പതിക്കുകയായിരുന്നു. സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നു.

തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ട് മൃതദേഹങ്ങൾ പിന്നീട് കണ്ടെടുത്തത്. സംഭവത്തിൽ 23 പേർക്ക് പരിക്കേറ്റു; ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരിൽ പത്ത് വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ തുടരുന്ന സംഘർഷത്തിന്റെ ഭാഗമായാണ് ഈ ആക്രമണവുമുണ്ടായത്. (Iranintl & Reuters)

For more details: The Indian Messenger

Related Articles

Back to top button