GULF & FOREIGN NEWSINDIA NEWSTOP NEWS

സൗദിയിൽ മലയാളി നഴ്സ് അന്തരിച്ചു: എട്ട് വർഷത്തെ സേവനത്തിനൊടുവിൽ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ തന്നെ അന്ത്യം.

ജിസാൻ: സൗദി അറേബ്യയിലെ ജിസാനിൽ എട്ട് വർഷമായി നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന മലയാളി യുവതി അന്തരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ സ്വദേശിനി ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് ജിസാനിലെ സൗദി ആംഡ് ഫോഴ്സസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇതേ ആശുപത്രിയിൽ ഈ മാസം അഞ്ചാം തീയതി മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

റാന്നി കുറിച്ചിപ്പത്തലിൽ വീട്ടിൽ ഡേവിഡ് ജേക്കബിന്റെയും ശാന്തമ്മയുടെയും മകളായ ഷെർളി കഴിഞ്ഞ എട്ട് വർഷമായി ജിസാൻ അബുഅരീഷിലെ ഡിഫൻസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. അബഹ അൽഹയാത്ത് ആശുപത്രിയിൽ നഴ്സായ സഹോദരി ഷൈനി ഡേവിഡ് ചികിത്സാസമയത്ത് ഷെർളിക്കൊപ്പമുണ്ടായിരുന്നു. വിവാഹിതയായ ഷെർളിയുടെ ഭർത്താവ് ജോബിൻ നാട്ടിലാണ്. നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. (Pravasi News)

For more details: The Indian Messenger

Related Articles

Back to top button