നടൻ ദേവൻ ബിജെപി വിട്ടു; അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു.

തിരുവനന്തപുരം: നടൻ ദേവൻ ബിജെപി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു.
കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഒരു ചടങ്ങിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഉടൻ തന്നെ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുദേവ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ കഴിയുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2004-ൽ ‘നവകേരള പീപ്പിൾസ് പാർട്ടി’ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ദേവൻ, പിന്നീട് ആ പാർട്ടി ബിജെപിയിൽ ലയിപ്പിക്കുകയായിരുന്നു.
കേരളത്തിന്റെ വികസനമില്ലായ്മ ചൂണ്ടിക്കാണിച്ചാണ് അന്ന് പാർട്ടി തുടങ്ങിയതെന്നും, കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2004-ലെ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിയായി അദ്ദേഹം ജനവിധി തേടിയിട്ടുമുണ്ട്.
For more details: The Indian Messenger



