FILMSTOP NEWS

കോടതി റിസീവർഷിപ്പിലൊരു സിനിമ; ചരിത്രമായി നിമിഷ സജയൻ-റോഷൻ മാത്യു ചിത്രം ‘ചേര’

Sponsored

കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ (Receivership) റിലീസിനൊരുങ്ങുന്നു. റോഷൻ മാത്യുവും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “ചേര”യാണ് ഈ അപൂർവ നടപടിയിലൂടെ തിയറ്ററുകളിലെത്തുന്നത്. നിർമ്മാതാക്കളായ എം.സി. അരുണും (ലൈൻ ഓഫ് കളേഴ്‌സ്) നിരൂപ് ഗുപ്‌തയും (എൻ.എൻ.ജി ഫിലിംസ്) തമ്മിലുള്ള സാമ്പത്തിക തർക്കത്തെത്തുടർന്നാണ് കോടതി ഇടപെടൽ ഉണ്ടായത്.

Sponsored

ചിത്രത്തിന്റെ സാമ്പത്തികവും ഭരണപരവുമായ എല്ലാ തുടർനടപടികളും ഇനി കോടതി നിയമിച്ച റിസീവറുടെ നിയന്ത്രണത്തിലായിരിക്കും. എറണാകുളം അഡീഷണൽ കൊമേഴ്‌സ്യൽ കോടതി ജഡ്ജ് രശ്മി ബി. ചിറ്റൂർ, അഡ്വ. രശ്മി ഗോപാലകൃഷ്ണനെയാണ് റിസീവറായി നിയമിച്ചിരിക്കുന്നത്. കേസിൽ വാദി ഭാഗമായ നിരൂപ് ഗുപ്തയ്ക്ക് വേണ്ടി അഡ്വ. റെയിൻ കെ. രവി, അഡ്വ. ജീമോൻ പി. എബ്രഹാം എന്നിവർ കോടതിയിൽ ഹാജരായി.

Sponsored

ലിജിൻ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം ലൈൻ ഓഫ് കളേഴ്‌സ്, എൻ.എൻ.ജി ഫിലിംസ് എന്നിവരുടെ സംയുക്ത സംരംഭമാണ്. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ പി.ആർ.ഒ അജയ് തുണ്ടത്തിലാണ്. നിയമക്കുരുക്കുകൾക്കിടയിലും ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. (KFN)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button