INDIA NEWSKERALA NEWSTOP NEWS

“പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്ത് ജീവിക്കിനെടാ എന്ന് അന്ന് പറയാൻ കഴിയില്ലല്ലോ”: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ശ്രീകുമാരൻ തമ്പി.

Sponsored

തിരുവനന്തപുരം: അന്തരിച്ച പ്രിയ നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ ചില ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബർമാരും കാട്ടിക്കൂട്ടിയ അതിക്രമങ്ങളിൽ കടുത്ത ഭാഷയിൽ രൂക്ഷവിമർശനവുമായി പ്രശസ്ത ചലച്ചിത്രകാരനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. സംസ്കാര വേളയിൽ വിലാപയാത്രയ്ക്കിടയിലേക്കും മറ്റും മൊബൈൽ ക്യാമറകളുമായി അതിക്രമിച്ചു കയറിയവരോട് സലിം കുമാറിന്റെ മകൻ ചന്തു സലിം കുമാർ പ്രതികരിച്ചിരുന്നു. ഈ സംഭവത്തിൽ ചന്തുവിന് പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ വൈകാരികവും ശക്തവുമായ ഒരു കുറിപ്പ് പങ്കുവെച്ചത്.

Sponsored

മനുഷ്യന്റെ കടുത്ത ദുഃഖം പോലും വിറ്റു പണമുണ്ടാക്കാൻ ലൈവ് വീഡിയോകളുമായി ഇറങ്ങിത്തിരിക്കുന്ന ഇത്തരക്കാരെ ‘സാഡിസ്റ്റുകൾ’ എന്നാണ് ശ്രീകുമാരൻ തമ്പി വിശേഷിപ്പിച്ചത്. തന്റെ മരണവീട്ടിലും നാളെ ഇത്തരക്കാർ മൊബൈലുമായി വരുമെന്ന് തനിക്കറിയാമെന്നും, എന്നാൽ അന്ന് ശവമഞ്ചത്തിൽ കിടക്കുന്ന തനിക്ക് എഴുന്നേറ്റ് നിന്ന് പ്രതികരിക്കാൻ കഴിയില്ലെന്നതിനാലാണ് ഇന്നുതന്നെ താൻ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്ത് ജീവിക്കിനെടാ” എന്ന് താൻ ഇന്നുതന്നെ അവരോട് ഉറക്കെ പറയുകയാണെന്നും, തന്റെ മരണസമയത്ത് ഇത്തരം കപടമാധ്യമ ജീവികളെ മൊബൈലുമായി മൃതദേഹത്തിന് അടുത്ത് പോലും അടുപ്പിക്കരുതെന്ന് തന്റെ യഥാർത്ഥ സുഹൃത്തുക്കളോടും ആരാധകരോടും അപേക്ഷിക്കുന്നതായും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തു.

Sponsored

Short Brief

Veteran filmmaker and lyricist Sreekumaran Thampi lashed out at online media and YouTubers for their insensitive coverage during the funeral of late actor Salim Kumar. Extending solidarity to Salim Kumar’s son, Chandhu, who reacted against creators rushing in with mobile cameras, Thampi termed them “sadists” profiting off human grief. He added that since he wouldn’t be able to react after his own death, he is warning them now to stay away from his future funeral, requesting true friends to bar such vloggers from approaching his body.

Sponsored

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button