ശാസ്താംകോട്ടയിൽ മദ്യപാനത്തിനിടെ തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് അറസ്റ്റിൽ.
ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ടയിൽ സുഹൃത്തുക്കൾ തമ്മിൽ മദ്യപിക്കുന്നതിനിടയിലുണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. ശാസ്താംകോട്ട – ചവറ പ്രധാന പാതയിൽ വേങ്ങ മാമ്പുഴ മുക്കിൽ ബൈക്ക് വർക്ക്‌ഷോപ്പ് നടത്തിവരുന്ന മൈനാഗപ്പള്ളി കോവൂർ രേഷ്മ ഭവനിൽ ഷിബു (41) ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് പട്ടകടവ് വലിയവിള വീട്ടിൽ ഉമേഷ് (42) സംഭവസ്ഥലത്തുനിന്നുതന്നെ പൊലീസിന്റെ പിടിയിലായി. “ഞാൻ അവനെ കുത്തി…” എന്ന് വീടിനു മുന്നിലിരുന്ന് മദ്യലഹരിയിൽ ഉമേഷ് സമീപവാസികളോട് വിളിച്ചുപറഞ്ഞ വാക്കുകളിൽ നിന്നാണ് കോവൂരിനെ നടുക്കിയ ഈ കൊലപാതക വിവരം പുറംലോകം അറിയുന്നത്.
പട്ടകടവ് പുളിക്കമുക്കിലുള്ള ഉമേഷിന്റെ വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ പെട്ടെന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിനുള്ളിലെ മുറിയിൽ രക്തം വാർന്നു വീണുകിടന്ന ഷിബുവിനെ വിവരമറിഞ്ഞ് ഓടിയെത്തിയ പരിസരവാസികൾ ചേർന്ന് രാത്രി എട്ട് മണിയോടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഉമേഷ് കത്തി ഉപയോഗിച്ച് ഷിബുവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കടുത്ത മദ്യലഹരിയിലായതിനാൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പ്രതിയായ ഉമേഷ് പൊലീസിനോട് പറയുന്നത്. കാഴ്ചപരിമിതിയുള്ള ഉമേഷിന്റെ പ്രായമായ മാതാവ് മാത്രമാണ് സംഭവസമയത്ത് ഇവർക്കൊപ്പം വീട്ടിലുണ്ടായിരുന്നത്.
Short Brief
A 41-year-old bike workshop owner, Shibu, was stabbed to death during a drunken brawl with his friend in Sasthamkotta, Kollam. The incident occurred at the suspect Umesh’s residence in Pattakadavu during a private drinking session. The murder came to light when a heavily intoxicated Umesh confessed to his neighbors sitting outside his house, stating, “I stabbed him.” Although neighbors rushed a bleeding Shibu to the Sasthamkotta Taluk Hospital around 8:00 PM, he succumbed to his chest injuries. Police arrested Umesh from the spot and have initiated a detailed probe.
(With inputs from MN)
For more details: The Indian Messenger



