INDIA NEWSKERALA NEWSTOP NEWS

അതിഥി തൊഴിലാളിയാണെന്ന വ്യാജേന അനധികൃത താമസം; കൊല്ലത്ത് ബംഗ്ലാദേശികൾ പിടിയിൽ.

Sponsored

കൊല്ലം: ഒൻപത് വർഷത്തിലധികമായി മതിയായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ച് താമസമാക്കിയ ബംഗ്ലാദേശികൾ കൊല്ലം ജില്ലയിൽ പിടിയിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വച്ച് കേരള പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കൊട്ടാരക്കരയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 10 പേരും നീണ്ടകരയിൽ ഒരു ദമ്പതികളുമാണ് അറസ്റ്റിലായത്. നീണ്ടകരയിൽ വാടകയ്ക്ക് താമസിച്ചുവന്ന ബംഗ്ലാദേശ് ധാക്ക ബഗർഹട്ട് ഗുൽഷാ ഗലി വാർഡ് നാലിൽ മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരാണ് പിടിയിലായ ദമ്പതികൾ.

Sponsored

പാസ്പോർട്ട്, വിസ എന്നിവയടക്കം ഭാരതത്തിൽ പ്രവേശിക്കുന്നതിനോ താമസിക്കുന്നതിനോ ഉള്ള യാതൊരുവിധ മതിയായ യാത്രാ രേഖകളോ നിയമാനുസൃതമായ അനുമതിയോ ഇവരുടെ പക്കൽ ഇല്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വർഷങ്ങൾക്ക് മുൻപ് അതിർത്തി കടന്ന് ഇന്ത്യയിൽ എത്തിയ ഇവർ പല സംസ്ഥാനങ്ങളിൽ മാറി മാറി താമസിച്ച ശേഷമാണ് 10 വർഷം മുൻപ് കേരളത്തിൽ എത്തുന്നത്. കേരളത്തിൽ എത്തിയ ശേഷം ചാലക്കുടിയിൽ ഏഴ് വർഷത്തോളം താമസിച്ചു. തുടർന്ന് മൂന്നു വർഷം മുൻപാണ് ഇവർ കരുനാഗപ്പള്ളിയിലേക്ക് താമസം മാറ്റിയത്. അവിടെ നിന്ന് ഒന്നരമാസം മുൻപാണ് നീണ്ടകരയിൽ എത്തുന്നത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റ് വസ്തുക്കളും ശേഖരിച്ച് ആക്രിക്കടകളിൽ വിറ്റായിരുന്നു ഇവർ ജീവിച്ചിരുന്നത്. സ്വന്തം പൗരത്വം പൂർണ്ണമായും മറച്ചുവെച്ച്, പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ ആണെന്ന വ്യാജേനയാണ് ഇവർ വീട് വാടകയ്ക്ക് എടുത്തത്.

Sponsored

കൊട്ടാരക്കരയിലും സമാനമായ രീതി തന്നെയാണ് പിടിയിലായ മറ്റ് പത്ത് പേരും പിന്തുടർന്നത്. കരിക്കത്തെ ഒരു ആക്രിക്കടയ്ക്ക് സമീപത്തുനിന്നാണ് ഇവരെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്ന് വ്യാജമായി നിർമ്മിച്ച ഇന്ത്യൻ തിരിച്ചറിയൽ രേഖകളടക്കം രണ്ട് സ്ഥലങ്ങളിലും നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശി നിയമം (Foreigners Act) പ്രകാരമാണ് പൊലീസ് നിലവിൽ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Sponsored

Short Brief

The Kerala Police arrested 12 Bangladeshi nationals, including three children and a couple, from different parts of Kollam district for illegally residing in the country without valid passports or visas. Operating under the guise of migrant laborers from West Bengal, the individuals had been shuffling between various Indian states before moving to Kerala a decade ago, surviving by collecting scrap. Following raids in Neemdakara and Kottarakkara that uncovered forged Indian identity documents, police registered cases under the Foreigners Act and remanded them into judicial custody.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button